7-April-2023 -
By. news desk
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള ഇന്ന് സമാപിക്കും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍ നല്‍കുന്ന മേളയില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് പ്രദര്‍ശനം കാണാനായി ദിവസേന മറൈന്‍ ഡ്രൈവിലേക്ക് എത്തിയത്. വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന സെമിനാറുകളും പ്രമുഖ ബാന്റുകള്‍ നയിക്കുന്ന കലാപരിപാടികള്‍, പൊലീസ് നായ്ക്കളുടെ പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി ഓരോ ദിവസവും സംഘടിപ്പിച്ചത്.വൈകിട്ട് 5.30ന് കൊച്ചി മറൈന്‍ ഡ്രൈവിലെ പ്രദര്‍ശന നഗരിയില്‍ നടക്കുന്ന പരിപാടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.പ്രൊഫ. എം.കെ. സാനു മാസ്റ്റര്‍ മുഖ്യാതിഥി യായി പങ്കെടുക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍, മലയാളം മിഷന്‍ ചെയര്‍മാന്‍ മുരുകന്‍ കാട്ടാക്കട, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിക്കും.സര്‍ക്കാര്‍ സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍ എന്നീ വിഭാഗങ്ങളില്‍ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ ഇ9ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി.എ. നജീബ് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 4.30ന് കാഞ്ഞൂര്‍ നാട്ടു പൊലിമയുടെ നാടന്‍ പാട്ടോടെ ആരംഭിക്കുന്ന സമാപന സമ്മേള നത്തിന് ശേഷം ഗിന്നസ് പക്രു നയിക്കുന്ന മെഗാഷോയും അരങ്ങേറും.